Connect with us

Gulf

2018 യു എ ഇക്ക് സാമ്പത്തികമായി ഏറെ പ്രതീക്ഷയുള്ള വര്‍ഷം: ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: അടുത്ത വര്‍ഷം യു എ ഇക്ക് ക്രിയാത്മകമായ നാളുകളാകുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. രാഷ്ട്രീയമായും ശാസ്ത്രീയമായും നിരവധി പുതിയ ചുവടുവെപ്പുകളാണ് രാജ്യം നടത്തുന്നത്.

അതിശക്തമായ സമ്പദ് ഘടനയുടെ പിന്‍ബലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച വിപണിയാണ് യു എ ഇയുടേത്. ഒട്ടനവധി അറബ് രാജ്യങ്ങളും സമ്പദ് ഘടന വിപുലപ്പെടുത്തുന്ന ശ്രമങ്ങളിലാണ്. വരും നാളുകള്‍ അവക്ക് മികച്ച ലക്ഷ്യപ്രാപ്തി നേടാന്‍ കഴിയുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അറബ് സ്ട്രാറ്റജി ഫോറത്തിലൂടെ രാഷ്ട്രീയമായും സാമ്പത്തികമായും ഭാവിയെ കൂടുതല്‍ ശോഭനമാക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ആഗോള തലത്തില്‍ പ്രഗത്ഭരായ ചിന്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യാപാര പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത 10-ാമത് അറബ് സ്ട്രാറ്റജി ഫോറം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ സംബന്ധിച്ചു.

 

Latest