Connect with us

Ongoing News

മൊഹാലി ഏകദിനത്തില്‍ 141 റണ്‍സിന് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു

Published

|

Last Updated

മൊഹാലി: രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ചുറിയുടെ മികവില്‍ മെഹാലി ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 141 റണ്‍സ് ജയം.
392 എന്ന ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ 251 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമെത്തി. ഞായറാഴ്ച വിശാഖപട്ടത്താണ് അവസാന മത്സരം.

സ്‌കോര്‍: ഇന്ത്യ- 392/4,ശ്രീലങ്ക-251/8

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ നാല് വിക്കറ്റിന് 392 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മൂന്നാം ഏകദിന ഡബിള്‍ സെഞ്ച്വറി കുറിച്ച രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 153 പന്തില്‍ 12 സിക്‌സറുകളും 13 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ ഇന്നിംഗ്‌സ്.

ശ്രേയസ് അയ്യര്‍ 88ഉം ധവാന്‍ 68ഉം റണ്‍സെടുത്ത് രോഹിതിന് ഉറച്ച പിന്തുണ നല്‍കി. 67 പന്തില്‍ 68 റണ്‍സെടുത്ത ധവാനെ പതിരാന പുറത്താക്കി. രോഹിതും ധവാനും ചേര്‍ന്ന് ഓപണിംഗ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു.