Connect with us

Kerala

കേരളത്തെ ഞെട്ടിച്ച ജിഷ കേസ് നാള്‍വഴി

Published

|

Last Updated

2016ഏപ്രില്‍ 28
പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ ജിഷയുടെ മൃതശരീരം കണ്ടെത്തി.

2016 ഏപ്രില്‍ 29
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അന്ന് രാത്രിയില്‍ മൃതദേഹം പോലീസ് സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തിടുക്കപ്പെട്ട് മൃതദേഹം സംസ്‌കരിച്ചത് വിവാദമായി

2016 മെയ് 1
കൊലയാളി അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സൂചന.
പോലീസ് ജിഷയുടെ വീടിനടുത്തുള്ള തൊഴിലാളികളെ ചോദ്യം ചെയ്തു.

2016 മേയ് 2
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിഷ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ മേല്‍നോട്ടം കൊച്ചി റേഞ്ച് ഐ ജി മഹിപാല്‍ യാദവിന്

2016 മെയ് 3
കനാല്‍ പരിസരത്ത് നിന്ന് ഇതരസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരുപ്പുകള്‍ പോലീസ് കണ്ടെത്തി

2016 മെയ് 4
പ്രതികളെന്ന പേരില്‍ രണ്ട് പേരെ മുഖംമറച്ച് പോലീസ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവന്നത് വിവാദമായി. ഇവര്‍ കളമശ്ശേരി റിസര്‍വ് ക്യാമ്പിലെ പോലീസുകാരായിരുന്നുവെന്ന് ആക്ഷേപം.

2016 മെയ് 4
അന്വേഷണ സംഘത്തില് നിന്ന് പെരുമ്പാവൂര്‍ ഡിവൈ എസ് പി അനില്‍ കുമാറിനെ ഒഴിവാക്കി

2016 മെയ് 4
ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന് സര്‍ക്കാര് തീരുമാനിച്ചു.

2016 മെയ് 5
അന്വേഷണച്ചുമതല ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ എസ് പി ജിജിമോന്. അന്വേഷണ പുരോഗതിയെക്കുറിച്ച് ഡി ജി പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാമര്‍ശം.

2016 മെയ് 7
പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി

2016 മെയ് 9
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സി ബി ഐ അന്വേഷണം വേണമെന്ന് ശിപാര്‍ശ ചെയ്തു.

2016 മെയ് 17
തെളിവ് സംരക്ഷിക്കുന്നതില്‍ പോലീസ് അനാസ്ഥ കാട്ടിയെന്ന് പോലീസ് കംപ്ലെയിന്റ് അതോറിറ്റി

2016 മെയ് 25
അന്വേഷണം എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു

2016 മെയ് 26
എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തിലുളള അന്വേഷണസംഘം ചുമതലയേറ്റു

2016 ജൂണ്‍ 2
പുതിയ രേഖാചിത്രം പുതിയ അന്വേഷണ സംഘം തയ്യാറാക്കി

2016 ജൂണ്‍ 4
ജിഷയുടെ മാതാവ് രാജേശ്വരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി

2016 ജൂണ്‍ 7
ജിഷയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയ മൂന്ന് യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

2016 ജൂണ്‍ 6
ജിഷയുടെ ഫോണ്‍കോള്‍ ലിസ്റ്റിന്റെ വിവരമനുസരിച്ച് ജിഷയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു

2016 ജൂണ്‍ 7
പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്പാവൂര്‍ ടൗണില്‍ പോലീസ് മൂന്ന് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു

2016 ജൂണ്‍ 8
ജിഷ വധക്കേസില്‍ വാടകക്കൊലയാളിയുടെ പങ്ക് സംശയിച്ച പോലീസ് കൊച്ചിയിലെ പ്രമുഖ ഗുണ്ടയെ ചോദ്യം ചെയ്തു

2016 ജൂണ്‍ 9
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

2016 ജൂണ്‍ 10
ജിഷയുടെ വീടിനടുത്തുള്ള കിസാന്‍ കേന്ദ്രയില്‍ നിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

2016 ജൂണ്‍ 11
വ്യക്തതയില്ലാത്ത സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് കൊലയാളിയെ തിരിച്ചറിഞ്ഞില്ല

2016 ജൂണ്‍ 13
ജിഷ കൊല്ലപ്പെട്ട ദിവസങ്ങളിലെ വിവിധ മൊബൈല്‍ ടവറുകളിലൂടെ കടന്നുപോയ 27 ലക്ഷം നമ്പറുകള്‍ സൈബര്‍ സെല്‍ പരിശോധിച്ചു

2016 ജൂണ്‍ 14
വീടിന്റെ പരിസരത്ത് നിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി

2016 ജൂണ്‍ 15
പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കുറുപ്പംപടിയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തി. കടയുടമയെ പോലീസ് ചോദ്യം ചെയ്തു

2016 ജൂണ്‍ 16
പ്രതിയായ അസം സ്വദേശി പിടിയിലായെന്ന് മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. തൊട്ടുപിന്നാലെ എത്തിയ ഡി എന്‍ എ പരിശോധനാ ഫലവും പ്രതി അമീറുല്‍ ഇസ്‌ലാം തന്നെയാണെന്ന് സ്ഥിരീകരിച്ചു

2016 ജൂണ്‍ 16
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നു

2016 ജൂണ്‍ 17
അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു

2016 സെപ്തംബര്‍ 17
പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരെ 1500 പേജുള്ള കുറ്റപത്രം പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

2017 മാര്‍ച്ച് 13
രഹസ്യ വിചാരണ നടത്താന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചു

2017 മാര്‍ച്ച് 14
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ ആരംഭിച്ചു

2017 ഒക്ടോബര്‍ 25
വിചാരണ കോടതിയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

2017 നവംബര്‍ 1
പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി.

2017 നവംബര്‍ 21
അന്തിമവാദം ആരംഭിച്ചു

2017 ഡിസംബര്‍ 12
കേസില്‍ അന്തിമവിധി

Latest