കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് അമീറുള്‍ ഇസ്‌ലാം; ‘കൊലപാതകം നടത്തിയത് ആരാണെന്ന് അറിയില്ല’

Posted on: December 13, 2017 10:23 am | Last updated: December 13, 2017 at 1:44 pm

കൊച്ചി: കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ജിഷവധക്കേസ് പ്രതി അമീറുള്‍ ഇസ്‌ലാം. കൊലപാതകം നടത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നും അമീറുള്‍ പറഞ്ഞു. ശിക്ഷാ പ്രഖ്യാപനത്തിനായി കോടതിയിലെത്തിച്ചപ്പോഴായിരുന്നു അമീറുളിന്റെ പ്രതികരണം. കുറ്റക്കാരനല്ലെന്ന് അമീറുള്‍ ഇന്നലെ കോടതിയില്‍ വെച്ചും പറഞ്ഞിരുന്നു.

അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അമീറുളിന്റെ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നിര്‍ണായക തെളിവായി സ്വീകരിച്ചാണ് കോടതി വിധി.