Connect with us

Kerala

ബുള്ളറ്റ് പ്രൂഫ് വാഹനം തനിക്കല്ല; ചില മാധ്യമങ്ങള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം : മാധ്യമങ്ങളില്‍ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നുവെന്ന വ്യാജവാര്‍ത്തയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നത് വിവിഐപികള്‍ക്കു വേണ്ടിയാണ്. കേരളത്തിലെത്തുന്ന വിവിഐപികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ആവശ്യമാണ്. സാധാരണ സുരക്ഷാ നടപടിക്രമത്തിന്റെ ഭാഗമായി രണ്ട് കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ അത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന തെറ്റായ വാര്‍ത്ത നല്‍കുകയാണ് ചില മാധ്യമങ്ങള്‍. മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും തനിക്ക് സുരക്ഷാഭീഷണി ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന സുരക്ഷ തനിക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.