Connect with us

Kerala

കോഴിക്കോട് തീരത്ത് 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Published

|

Last Updated

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 15 മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷപ്പെടുത്തി. കോഴിക്കോട് തീരത്ത് നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ കവരത്തിയില്‍ എത്തിക്കും.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ ബേപ്പൂരില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്. ചെറിയപാണി എന്ന കപ്പലില്‍ 50 അംഗ സംഘമാണ് യാത്ര തിരിച്ചത്.