Connect with us

Kerala

അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Published

|

Last Updated

തിരൂര്‍: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ശശി എന്നയാളാണ് മകള്‍ ശാലുവിനെ(18) കഴുത്തില്‍ മുണ്ടുമുറുക്കി കൊലപ്പെടുത്തിയത്. ഇയാള്‍ പിന്നീട് പോലീസില്‍ കീഴടങ്ങി.

മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് സൂചന. തിരുവന്തപുരം സ്വദേശിയായ ശശിയും കുടുംബവും വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്.