വിരേന്ദ്രകുമാറിനെ ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

Posted on: December 5, 2017 8:48 pm | Last updated: December 6, 2017 at 5:16 pm

ഡല്‍ഹി: എംപി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിരേന്ദ്രകുമാറിനെ നീക്കി. ജെഡിയു കേന്ദ്ര നേതൃത്വത്തിന്റെതാണ് തീരുമാനം. എഎസ് രാധാകൃഷ്ണയാണ് പകരം ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച കത്ത് ജെഡിയു നേതൃത്വം രാധാകൃഷ്ണന് കൈമാറി.

നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് നേരത്തെ വിരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തില്‍ ജനതാദള്‍ യു വലിയ പ്രതിസന്ധി നേരിടുകയാണ്. വേണ്ടിവന്നാല്‍ എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു