Connect with us

Sports

ഹോം ഗ്രൗണ്ടില്‍ കളി മാറും

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്: ഐ ലീഗിലെ അരങ്ങേറ്റക്കാരയ ഗോകുലം കേരള എഫ് സി കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. നാലിന് ചെന്നൈ എഫ് സിയുമായാണ് ഗോകുലത്തിന്റെ ഹോം മത്സരം.
ഷില്ലോംഗില്‍ ലജോംഗ് എഫ് സിയുമായി ആദ്യ എവേ മത്സരത്തിന് ശേഷം ബുധനാഴ്ച കോഴിക്കോട്ടെത്തിയ ടീം ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് പരിശീലനത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ലജോംഗ് എഫ് സിയോട് ഒരു ഗോളിന് തോറ്റ ടീം ഹോം ഗ്രൗണ്ടില്‍ ജയത്തോടെ തുടക്കാനുള്ള തീവ്രശ്രമത്തിലാണ്.
പുതിയ സ്‌ക്വാഡുമായാണ് ടീം കളത്തിലിറങ്ങുകയെന്നും ഹോം ഗ്രൗണ്ടില്‍ ജയത്തോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മുന്‍ ഐ ലീഗ് ടീമായിരുന്ന വിവ കേരളയുടെ സഹപരിശീലകനായിരുന്നു ബിനോ ജോര്‍ജ്.
ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ് ബി ടി , കെ എസ് ഇ ബി എന്നിവിടങ്ങളില്‍ നിന്നും ലോണ്‍വ്യവസ്ഥയില്‍ താരങ്ങളെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. എന്നാല്‍ ആള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ അഞ്ച് വിദേശതാരങ്ങളെ കളിപ്പിക്കാന്‍ അനുമതി നല്‍കിയത് ഗുണമായിട്ടുണ്ട്.

പരുക്കിലായ പ്രതിരോധ താരം എമ്മാനുവല്‍ അടുത്ത മത്സരത്തില്‍ കളിക്കില്ല. ടീമിനൊപ്പമുളള വിദേശതാരങ്ങളായ അഫ്ഗാന്‍, സിറിയ താരങ്ങള്‍ രേഖാ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
ഇത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കാണികളുടെ മികച്ച പിന്തുണ ടീമിന് ശക്തിപകരുമെന്ന് ക്യാപ്റ്റന്‍ സുശാന്ത് മാത്യു പറഞ്ഞു.
ആദ്യ മത്സരത്തില്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. അത് വരും മത്സരങ്ങളില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരമായ മലപ്പുറം തിരൂര്‍ ഇര്‍ഷാദ് തൈവളപ്പിലാണ് വൈസ് ക്യാപ്റ്റന്‍. മറ്റ് ടീം അംഗങ്ങളും മുമ്പ് കളിച്ച ക്ലബ്ബും സ്ഥലവും. മുഹമ്മദ് റാഷിദ് (എം ജി യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍), നിഖില്‍ ബര്‍ണാഡ് ( ബംഗളൂരു എഫ് സി), പ്രിയന്ത് സിങ് (ചര്‍ച്ചില്‍ ബ്രദേഴ്‌സ് ), ബിലാല്‍ ഖാന്‍( എഫ് സി പൂനെ സിറ്റി ), പി എ അജ്മല്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), എസ് ഷിനു (ജൂനിയര്‍ ഇന്ത്യന്‍ ടീം), പവോട്ട് ലക്കോറ (ജൂനിയര്‍ ഇന്ത്യ),സന്ദു സിംഗ് ( സന്തോഷ് ട്രോഫി- ബംഗാള്‍), ഡാനിയല്‍ അഡോ ( ഘാന വേള്‍ഡ്കപ്പ് പ്ലേയര്‍), ഇമ്മാനുവല്‍ (നൈജീരിയ), ജി സഞ്ജു (എം ജി യൂണിവേഴ്‌സിറ്റി), ഫ്രാന്‍സിസ് അംബാനേ (കാമറൂണ്‍ നാഷണല്‍ ടീം ), വിക്കി (സന്തോഷ് ട്രോഫി -മണിപ്പൂര്‍), ഉസ്മാന്‍ ആഷിഖ് ( സന്തോഷ് ട്രോഫി- കേരള) , ബായി കമോ സ്റ്റീഫന്‍ (അഫ്ഘാനിസ്ഥാന്‍ ദേശീയ ടീം), ഫൈസല്‍ സയേസ്റ്റീഹ് (മോഹന്‍ ബഗാന്‍), എംബെല്ലെ (കോംഗോ നാഷണല്‍ ടീം ക്യാപ്റ്റന്‍), മമാ (മിസോറാം), റോഹിത് മിര്‍സ ( മോഹന്‍ ബഗാന്‍), ഷുഹൈബ് (ജൂനിയര്‍ ഇന്ത്യന്‍ പ്ലേയര്‍),ആരിഫ് ഷെയ്ക്ക്( ഡി എസ് കെ ഷിവാജിയന്‍സ് പ്ലേയര്‍), ഉര്‍ണോവ ഗുലാ ം(ഉസ്‌ബെക്കിസ്ഥാന്‍ നാഷണല്‍ ടീം), ഖാലിദ് അല്‍ സലൈഹ്).

 

Latest