Connect with us

Kerala

ദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Published

|

Last Updated

 

തിരുവനന്തപുരം: നാലാഞ്ചിറയില്‍ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ റോയ് തോമസ് (എല്‍ദോ 45), ഗ്രേസി (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയില്‍ വാടക്ക് താമസിക്കുന്നവരാണിവര്‍. പാചക വാതക സിലിന്‍ഡറില്‍നിന്ന് വാതകം ചോര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചിട്ടില്ല. ആത്മഹത്യയാകാമെന്നാണ് പോലീസ് നിഗമനം. അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുക്കള പൂര്‍ണമായും കത്തിനശിച്ചു. റോയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുറത്തുപോയിരുന്ന ഇരുവരും രാത്രിയോടെയാണ് തിരിച്ചെത്തിയത്. ചങ്കല്‍ചൂള ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുപത് മിനിട്ട് നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.