Connect with us

National

രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കാന്‍ ടെലികോം മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി ടെലികോം മന്ത്രാലയം ടെന്‍ഡര്‍ വിളിക്കുന്നു.

3,700 കോടി രൂപ ചിലവില്‍ 2019ഓടെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ എത്തിക്കുന്ന പദ്ധതിക്കാണ് ശ്രമിക്കുന്നത്പദ്ധതിയ്ക്കായി ഒരാഴ്ചയ്ക്കുള്ളില്‍ ടെലികോം മന്ത്രാലയം ടെന്‍ഡര്‍ വിളിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയുള്ള വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സേവനം ലഭ്യമാക്കാനും ബാക്കിയുള്ളത് 2019നുള്ളില്‍ പൂര്‍ത്തിയാക്കാനുമാണ് പദ്ധതി.” ഒരു ടെലികോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.പുതിയ ടെലികോം നയത്തിന്റെ അടിസ്ഥാനത്തില്‍ 2022 ഓടെ 40,000 ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും 70 കോടിയോളം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

---- facebook comment plugin here -----

Latest