Kerala
വധശ്രമക്കേസിലെ പ്രതിയുമായി അങ്കമാലി എംഎല്‍എ വിദേശത്ത് കൂടിക്കാഴ്ച്ചനടത്തിയാതായി ആരോപണം

കൊച്ചി: വധശ്രമക്കേസിലെ പ്രതി റൈസണുമായി അങ്കമാലി എംഎല്‍എ റോജി.എം.ജോണ്‍ വിദേശത്തുവച്ച് കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന പ്രതിയുമായാണ് എംഎല്‍എ കൂടിക്കാഴ്ച നടത്തിയത്.
പ്രതിയായ റൈസണും എംഎല്‍എയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് റൈസണ്‍.
അതേസമയം, പ്രതിയെ രക്ഷിക്കാന്‍ എംഎല്‍എ ശ്രമിക്കുന്നതായി വെട്ടേറ്റ ജയിന്‍ ആരോപിച്ചു.
എന്നാല്‍ റൈസണ്‍ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് റോജി.എം.ജോണിന്റെ വിശദീകരണം.
---- facebook comment plugin here -----