സംസ്ഥാന കേരളോത്സവം പാലക്കാട് നടക്കും

Posted on: October 20, 2017 11:00 pm | Last updated: October 20, 2017 at 11:00 pm

പാലക്കാട്: സംസ്ഥാന കേരളോത്സവം-2017 പാലക്കാട് നടത്തുമെന്ന് കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അറിയിച്ചു.

ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ജില്ലാ യുവജനകേന്ദ്രം പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരുടെയും യൂത്ത് ക്ലബ് ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം അറിയിച്ചത്. യോഗത്തില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത അധ്യക്ഷയായി.

ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി എം ശശി , പഞ്ചായത്ത് കോഡിനേറ്റര്‍ എസ് അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ യൂത്ത് കോഡിനേറ്റര്‍മാരും യുവജനക്ഷേമ ബോര്‍ഡില്‍ എഫിലിയെറ്റ് ചെയ്ത ക്ലബ് ഭാരവാഹികളും പങ്കെടുത്തു.