Connect with us

National

കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ ഗാസിയാബാദില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സെക്രട്ടേറിയറ്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നീല നിറമുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും ആം ആദ്മി പാര്‍ട്ടി അനുയായിയുമായ കുന്ദന്‍ ശര്‍മ 2013ല്‍ കെജ്‌രിവാളിന് സമ്മാനിച്ച കാര്‍ ആണിത്. ആം ആദ്മി പാര്‍ട്ടി മീഡിയ കോ ഓര്‍ഡിനേറ്റര്‍ വന്ദന സിംഗാണ് കാര്‍ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയായതോടെ കെജ്‌രിവാള്‍ ഇന്നോവ കാര്‍ ആണ് ഉപയോഗിക്കുന്നത്.