Connect with us

Sports

ഇറാനും ജര്‍മനിയും അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍

Published

|

Last Updated

കൊച്ചി: ആവേശം അലയടിച്ച മത്സരത്തില്‍ ജര്‍മ്മനി അണ്ടര്‍17 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തില്‍ ഗിനിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. ഗോവയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഇറാനും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്ബത് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇറാന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.

എട്ടാം മിനിറ്റില്‍ യാന്‍ ഫിയെറ്റെയിലൂടെ ലീഡ് നേടിയ ജര്‍മ്മനിയെ ഞെട്ടിച്ച് കൊണ്ട് 26ആം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് ഗിനിയെ സ്‌കോര്‍ തുല്യതയിലാക്കി. ഇബ്രാഹിമ സൗമയാണ് ഗിനിയുടെ ഗോള്‍ നേടിയത്. 62ാം മിനിറ്റില്‍ നിക്കോളസ് ക്വെന്നിന്റെ ഗോളില്‍ ജര്‍മനി വീണ്ടും ലീഡ് നേടി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സാഹ്?വേഡി സെറ്റിന്‍ ജയമുറപ്പിക്കുകയും ചെയ്തു.