Connect with us

Kerala

വെള്ളിയാഴ്ച നടത്താനിരുന്ന പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: വെള്ളിയാഴ്ച(13ാം തീയതി) നടത്താനിരുന്ന 24 മണിക്കൂര്‍ പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു. പെട്രോള്‍ കമ്പനികള്‍ ദിവസേന നിരക്ക് പരിഷ്‌കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്പ് പണിമുടക്കില്‍ കേരളവും പങ്കു ചേരുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം.

സംസ്ഥാനത്തെ ഒരുവിഭാഗം പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

---- facebook comment plugin here -----

Latest