Connect with us

Kerala

വൈകിയെങ്കിലും നീതി കിട്ടി; സന്തോഷം: സരിത

Published

|

Last Updated

തിരുവനന്തപുരം: സോളര്‍ കേസില്‍ വൈകിയെങ്കിലും നീതി കിട്ടിയെന്ന് സരിത എസ് നായര്‍. പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. മരുഭൂമിയിലേക്ക് ഒരു തുള്ളി വെള്ളം വീണത് പോലെയാണ് തോന്നുന്നത്. മുന്‍കാലങ്ങളില്‍ പുറത്തുവന്നിട്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പോലെ ഇതും മറഞ്ഞുപോകുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും സരിത പറഞ്ഞു.

സരിതയെ ലൈംഗികമായി ഉപയോഗിച്ചവര്‍ക്കെതിരെ ബലാത്സംഗക്കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രമുഖ നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി. കെ പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമഹ്ണ്യം എന്നിവരുടെ പേരുകള്‍ സരിത കത്തില്‍ പറഞ്ഞിട്ടുണ്ട്. ലൈംഗിക പീഢനത്തും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്താമെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം.

Latest