കശ്മീരില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; രണ്ട് തീവ്രവാദികളെ വധിച്ചു

Posted on: October 11, 2017 9:46 am | Last updated: October 11, 2017 at 12:07 pm
SHARE

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹാജിന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍.

പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക, പോലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും തിരിച്ചടിച്ചു. ജെയ്‌ഷെ മുഹമ്മദ് നേതാവ് ഉമര്‍ ഖാലിദിനെ കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.