ബ്ലാസ്റ്റേഴ്‌സ് പ്രേമികളുടെ പിന്തുണ തേടി ബ്രസീല്‍

Posted on: October 6, 2017 11:17 am | Last updated: October 6, 2017 at 11:18 am
ബ്രസീല്‍ എംബസി ട്രേഡ് ഓഫീസര്‍ റൂയി സാന്റോസ് റോച്ച് കമാര്‍ഗോ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയില്‍

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ സ്പെയിനെ നേരിടുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ തേടി ബ്രസീല്‍ എംബസി ട്രേഡ് ഓഫീസര്‍ റൂയി സാന്റോസ് റോച്ച് കമാര്‍ഗോ കേരള ബ്ലാസ്റ്റേഴ്സിന്റെ അംബേദ്കര്‍ സ്റ്റേഡിയം ആസ്ഥാനമായ ഫുട്‌ബോള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
ഗ്രാസ് റൂട്ട് തലത്തില്‍ ഫുട്ബോള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരള ബ്ലാസ്റ്റേഴ്സ് കാണിക്കുന്ന താത്പര്യം മനസിലാക്കാനായെന്ന് പറഞ്ഞ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മഞ്ഞക്കുപ്പായത്തില്‍ സ്റ്റേഡിയം നിറഞ്ഞാടുന്നത് കാണുമ്പോള്‍ ബ്രസീല്‍ സ്റ്റേഡിയങ്ങളാണ് ഓര്‍മ്മ വരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് മത്സരം കാണാന്‍ പാസുകള്‍ വിതരണം ചെയ്ത് കുട്ടികളോടൊപ്പം കളിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇന്ത്യയും ബ്രസീലും തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ 70-ാം വാര്‍ഷികം ഓര്‍മ്മിപ്പിക്കുന്ന ഫുട്ബോള്‍ ജേഴ്സി ബ്ലാസ്റ്റേഴ്സ് സ്‌കൂളിലെ 140 കൂട്ടികള്‍ക്ക് അദ്ദേഹം സമ്മാനിച്ചു.