Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിവെപ്പും ഷെല്‍ ആക്രമണവും നടത്തിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം, കെര്‍നി, ദിഗ്‌വാര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.