Connect with us

National

ഹണിപ്രീതിനെ ചണ്ഡിഗഡില്‍ നിന്ന് അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് അറസ്റ്റിലായി. ചണ്ഡിഗഡില്‍ ഹൈവെയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്, ഒപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ഹണിപ്രീതിനെ ബുധനാഴ്ച്ച കോടതിയില്‍ ഹാജറാക്കും. 36 ദിവസമായി ഒളിവിലായിരുന്നു ഹണിപ്രീത്. ഇന്ത്യാ ടുഡേക്ക് നല്‍കിയ രഹസ്യ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.

ഗുര്‍മീതിനെതിരെയും തനിക്കെതിരെയും ഉന്നയിക്കപ്പെട്ട ആരോപണങ്ങളെയെല്ലാം നിഷേധിച്ചാണ് ഹണിപ്രീത് അഭിമുഖത്തിനെത്തിയത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലെന്നും ബാക്കിയുള്ളതെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും ഹണിപ്രീത് പറഞ്ഞു.

ഹരിയാന സര്‍ക്കാര്‍ ഹണിപ്രീതിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു