Connect with us

Sports

ഫിഫ അണ്ടര്‍ 17; ചിലി ടീം കൊല്‍ക്കത്തയിലെത്തി

Published

|

Last Updated

കോല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി ചിലി ഫുട്‌ബോള്‍ ടീം കോല്‍ക്കത്തയില്‍ എത്തി. വെള്ളിയാഴ്ച ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെയാണ് ചിലി എത്തിയത്. നേതാജി സുബാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 21 പേരടങ്ങുന്ന സംഘം എത്തിയത്.

ഇംഗ്ലണ്ട്, ഇറാക്ക്, മെക്‌സിക്കോ തുടങ്ങിയ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലാണ് ചിലി. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇത് നാലാം തവണയാണ് ചിലി പങ്കെടുക്കുന്നത്.

 

Latest