Connect with us

Kerala

പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് ഒന്നിന് 49 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വരും.

14.5 കിലോ സിലണ്ടറിന് പുതിയ വില 646.50 രൂപയാണ്. 597.50 രൂപയില്‍ നിന്നാണ് ഇത്രയും വിലയിലേക്ക് ഉയര്‍ന്നത്. ഗാര്‍ഹികേതര സിലിണ്ടറിന്റെ വിലയിലും വന്‍തോതിലുള്ള വിലവര്‍ധനവാണ് വരുത്തിയത്. 19 കിലോ ഗാര്‍ഹികേതര സിലിണ്ടറിന് സിലിണ്ടറിന് 76 രൂപയാണ് കൂടിയത്. 1160.50 രൂപയാണ് ഇതിന്റെ പുതിയ വില

 

Latest