Connect with us

National

ശീതളപാനീയമെന്ന് തെറ്റിദ്ധരിച്ച് സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം

Published

|

Last Updated

ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ ശീതളപാനീയമെന്ന് തെറ്റിദ്ധരിച്ച് സള്‍ഫ്യൂരിക് ആസിഡ് കുടിച്ച ആണ്‍കുട്ടികള്‍ മരിച്ചു. ബെംഗളൂരുവിലെ കെല്ലാരി റോഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് സംഭവം. ആര്യന്‍ സിംഗ് (ഒമ്പത്), സഹില്‍ ശങ്കര്‍ (എട്ട്) എന്നിവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാണ് ദാരുണമായി സംഭവമുണ്ടായത്.

ഭക്ഷണത്തിന് ശേഷം ഇരുവരും വീട്ടിലെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന സള്‍ഫ്യൂരിക് ആസിഡ് കുടിക്കുകയായിരുന്നു. സ്വര്‍ണ പണിക്കാരനായ സഹിലിന്റെ പിതാവ് സ്വര്‍ണം ഉരുക്കുന്നതിനായി കൊണ്ടുവെച്ച സള്‍ഫ്യൂരിക് ആസിഡാണ് കുട്ടികള്‍ ശീതളപാനീയമെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത്.