Connect with us

International

ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വാട്‌സ്ആപ്പിനും ചൈനയില്‍ വിലക്ക്

Published

|

Last Updated

ബീജിംഗ്: ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വാട്‌സ്ആപ്പിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തുന്നു. അടുത്തമാസം നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് വാട്‌സാപ്പിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങളുടെ സമയത്ത് സമൂഹമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും രാജ്യത്ത് വിലക്കേര്‍പ്പെടുത്താറുണ്ട്. സെപ്റ്റംബര്‍ 23 മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ ഈ മാസം 19 മുതല്‍ തന്നെ പലര്‍ക്കും സേവനം ലഭ്യമായിരുന്നില്ല.

ചൈനയിലെ ആഭ്യന്തര കണക്ഷനുകള്‍ക്ക് മാത്രമേ നിലവില്‍ ഈ വിലക്ക് ബാധകമാകു. അന്തര്‍ദേശീയ സിംകാര്‍ഡ് ഉപഭോക്താക്കളെ ഇത് ബാധിക്കില്ല. ഫേസ്ബുക്കിനും ട്വിറ്ററിനും പുറമേ ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം എന്നിവയും ചൈനയില്‍ നിരോധിച്ചിട്ടുണ്ട്.

Latest