ഝാര്‍ഖണ്ഡില്‍ പടക്കനിര്‍മാണ ശാലക്ക് തീപിടിച്ച് എട്ട് മരണം

Posted on: September 25, 2017 1:03 pm | Last updated: September 25, 2017 at 1:03 pm

റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്‍ഡുബിയില്‍ പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇന്നുരാവിലെയായിരുന്നു സംഭവം. പൊലീസ് സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

കൂടുതല്‍ സ്ഥലത്തേക്ക് തീപടര്‍ന്ന് പിടിക്കാതിരിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. നിയമാനുസൃതമല്ലാതെയാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.