പെട്രോള്‍ വില കുറയും; നികുതിയിളവ് പ്രതീക്ഷിക്കരുതെന്ന് പെട്രോളിയം മന്ത്രി

Posted on: September 23, 2017 9:28 pm | Last updated: September 24, 2017 at 11:37 am

ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നു നില്‍ക്കുന്ന പെട്രോള്‍ വില ഉടന്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എന്നാല്‍ നികുതി വരുമാനം ക്ഷേമപദ്ധതികള്‍ക്കും വികസനപ്രനര്‍ത്തനങ്ങള്‍ക്കും അവശ്യമായതുകൊണ്ടു തന്നെ ഇന്ധവിലയില്‍ നികുതിയിളവ് പ്രതീക്ഷിക്കരുതെന്ന് മന്ത്രി പറഞ്ഞു.

അമേരിക്കയില്‍ അടുത്തിടെയുണ്ടായ ചുഴലിക്കാറ്റാണ് ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകാന്‍ കാരണം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിലയില്‍ ഇടിവ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും  മന്ത്രി പറഞ്ഞു.