രണ്ടാം ഏകദിനം: ആസ്‌ത്രേലിയക്കെതിരെ ഇന്ത്യക്ക് 50 റണ്‍സ് ജയം

Posted on: September 21, 2017 9:58 pm | Last updated: September 22, 2017 at 10:02 am

കൊല്‍ക്കത്ത: ഇന്ത്യന്‍ കരുത്തിന് മുന്നില്‍ ആസ്‌ത്രേലിയ ഒരിക്കല്‍ കൂടി അടിയറവ് പറഞ്ഞു. ഈഡന്‍ ഗാര്‍ഡനില്‍ രണ്ടാം ഏകദിനത്തില്‍ ആസ്‌ത്രേലിയയെ 50 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലെത്തി. 253 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ആസ്‌തേലിയ 43.1 ഓവറില്‍ 202 റണ്‍സിന് എല്ലാവരും പുറത്തായി.

ഹാട്രിക് നേടിയ കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. 33ാം ഓവറിലെ രണ്ടാം പന്തില്‍ മാത്യു വെയ്ഡിന്റെ വിക്കെറ്റെടുത്ത കുല്‍ദീപ് തൊട്ടടുത്ത പന്തില്‍ ആഷ്റ്റന്‍ അഗറിനെ പുറത്താക്കി. അടുത്ത പന്തില്‍ കുമ്മിന്‍സനെ ധോണി പിടിച്ചതോടെ കുല്‍ദീപിന് ഹാട്രിക് നേട്ടം 1991ന് ശേഷം ഏകദിനത്തില്‍ ഹാട്രിക് നേടുന്ന ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്. 1987ല്‍ ചേതന്‍ ശര്‍മയും 91ല്‍ കപില്‍ദേവുമാണ് ഇതിന് മുമ്പ് ഹാട്രിക് സ്വന്തമാക്കിയത്.