ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കില്ല: കെ പി ശശികല

Posted on: September 21, 2017 9:20 pm | Last updated: September 22, 2017 at 10:36 am
SHARE

കണ്ണൂര്‍: ക്ഷേത്രങ്ങള്‍ വിശ്വാസികളുടെതാണെന്നും അത് ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കില്ലെന്നും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല. മതേതര സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തേണ്ട സ്ഥാപനമല്ല ക്ഷേത്രമെന്നും ശശികല പറഞ്ഞു. കണ്ണൂരില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കരുതെന്നും ശശികല പറഞ്ഞു. ബുദ്ധമതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. ബുദ്ധമത സ്മാരകങ്ങള്‍ ഉള്ള ഇന്ത്യ അവര്‍ക്ക് ഇവിടെ അഭയം നല്‍കരുതെന്നും ശശികല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here