രാജസ്ഥാനില്‍ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Posted on: September 19, 2017 11:55 am | Last updated: September 19, 2017 at 1:22 pm

ജയ്പൂര്‍: രാജസ്ഥാനില്‍ പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. സിക്കാര്‍ ജില്ലയിലാണ് സംഭവം. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ ഇവര്‍ സ്‌കൂളില്‍ പിടിച്ചുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെ്‌യതു.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ ഒരു ക്ലിനിക്കിലെത്തിച്ച് ഗര്‍ഭഛിത്രം നടത്തിയതായും പോലീസ് പറഞ്ഞു. മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. കുട്ടി അബോധാവസ്ഥയിലാണ്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ ഡയറക്ടര്‍ ജഗ്ദീഷ് യാദവും അധ്യാപകന്‍ ജഗത് സിംഗ് ഗുജറും ഒളിവില്‍ പോയി. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാകുമ്പോള്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.