Connect with us

National

സൗജന്യ കോളുകളോടെ ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വെല്ലുവിളിയുയര്‍ത്തി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നു. സൗജന്യ കോളുകളോടുകൂടിയ ഫീച്ചര്‍ ഫോണ്‍ ഉടന്‍ വിപണിയിലെത്തും. 2000 രൂപയാണ് വില. മൈക്രോമാക്‌സ്, ലാവ എന്നി മൊബൈല്‍ കമ്പനികളുമായി ചേര്‍ന്നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പത്ത് കോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യം വെച്ചാണ് ഫോണ്‍ പുറത്തിറക്കുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്ത പറഞ്ഞു. ഒക്ടോബര്‍ പകുതിയോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജിയോ അടുത്തിടെ സൗജന്യ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചിരുന്നു. 1500 രൂപ സുരക്ഷാ ഡെപ്പോസിറ്റ് കെട്ടിവെച്ച സ്വന്തമാക്കുന്ന ഫോണില്‍ കോളും ഡാറ്റയും സൗജന്യമായിരിക്കും എന്നാണ് ജിയോയുടെ ഓഫര്‍.

 

Latest