Connect with us

Kerala

ക്ഷേത്ര ദര്‍ശം: മന്ത്രി കടകംപള്ളക്കെതിരെ നടപടി വേണ്ടെന്ന് സിപിഎം

Published

|

Last Updated

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച് വഴിപാട് നടത്തിയതിന്റെ പേരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ബിജെപി ഇത് മുതലെടുക്കാന്‍ ശ്രമം നടത്തുമെന്നും യോഗം വിലയിരുത്തി. വിഷയത്തില്‍ മന്ത്രി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് സെക്രട്ടേറിയറ്റ് നിലപാട് സ്വീകരിച്ചു.

മന്ത്രിയുടെ വിശദീകരണം കോടിയേരി ബാലകൃഷ്ണനാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ക്ഷേത്രാചാരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കുകയായിരുന്നുവെന്നാണ് മന്ത്രി വിശദീകരണത്തില്‍ പറയുന്നത്.

 

Latest