Connect with us

National

യുപിയിലും ബീഹാറിലും ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബഗ്പതില്‍ യമുനാ നദിയില്‍ ബോട്ട് മുങ്ങി 15 പേര്‍ മരിച്ചു. 60 പേര്‍ സഞ്ചരിച്ച ബോട്ട് ആണ് അപകടത്തില്‍പെട്ടത്. ആറ് മൃതദേഹങ്ങള്‍ കണ്ടെതുത്തയായി പോലീസ് അറിയിച്ചു. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബീഹാറിലും സമാനമായ അപകടമുണ്ടായി. മറാഞ്ചിയില്‍ ഗംഗാ നദിയില്‍ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.