Connect with us

National

ടോം ഉഴുന്നാല്‍ സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ കസ്റ്റഡിയില്‍ നിന്ന് മോചിതനായി വത്തിക്കാനില്‍ എത്തിയ മലയാളി വൈദികന്‍ ടോം ഉഴുന്നാല്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ടെലിഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും ഉഴുന്നാല്‍ നന്ദി അറിയിച്ചതായി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

തന്റെ മോചനത്തിനായി പ്രയത്‌നിച്ച എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം പങ്കുവെച്ചതായി സുഷമ ട്വിറ്ററില്‍ കുറിച്ചു. ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം നടത്തിയ ഒമാനും യമനും നന്ദി അറിയിക്കുന്നതായും സുഷമ വ്യക്തമാക്കി.

Latest