Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ്: ഗംഭീര ജയവുമായി ബാഴ്‌സ, പിഎസ്ജി, ചെല്‍സി

Published

|

Last Updated

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഗ്രൗണ്ട് മത്സരത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡിയില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തറപറ്റിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളുകളാണ് കറ്റാലന്‍ പടക്ക് ഗംഭീര ജയം സമ്മാനിച്ചത്. റാക്കിടിചിന്റെ ബൂട്ടില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍. 45, 56 മിനുട്ടുകളിലാണ് മെസി ഗോളുകള്‍ നേടിയത്. 56ാം മിനുട്ടില്‍ റാകിടിചിന്റെ ഗോള്‍വന്നു.

മറ്റ് മത്സരങ്ങളില്‍, ഫ്രഞ്ച് മുന്‍നിര ടീമായ പിഎസ്ജി 5-0ത്തിന് സെല്‍റ്റിക്കിനെയും ചെല്‍സി 6-0ത്തിന് ഖ്വരബാഗിനെയും തകര്‍ത്തുവിട്ടു. കവാനിയുടെ ഇരട്ട ഗോള്‍ മികവിലാണ് പിഎസ്ജിയുടെ ആവേശ ജയം. നെയ്മര്‍, എംബപ്പെ എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ലുസ്റ്റിഗിന്റെ ഓണ്‍ഗോള്‍ കൂടിയായതോടെ സെല്‍റ്റിക്കിന്റെ പതനം പൂര്‍ത്തിയായി.

ബയേണ്‍ മ്യൂണിക്ക് ആന്‍ഡര്‍ലെചറ്റിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍, റോമ- അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

 

---- facebook comment plugin here -----

Latest