ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ട്രെയിന്‍ പാളം തെറ്റി

Posted on: September 7, 2017 8:53 am | Last updated: September 7, 2017 at 3:28 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാജസ്ഥാനി എക്‌സ്പ്രസ് പാളം തെറ്റി. റാഞ്ചിയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ ഇന്ന് രാവിലെ 11.45ഒടെയാണ് പാളം തെറ്റിയത്. ശിവജി ബ്രിഡ്ജിന് സമീപത്തുണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്‍ജിനും പവര്‍ കോച്ചുമാണ് പാളം തെറ്റിയത്.

ഇന്ന് രാവിലെ ഉത്തര്‍പ്രദേശിലെ സോന്‍ബദ്രയില്‍ ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികകള്‍ പാളം തെറ്റിയിരുന്നു. ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിന്‍ അപകടമാണിത്. ദിവസങ്ങള്‍ക്ക് മുമ്പ് മുസാഫര്‍നഗര്‍ ജില്ലയില്‍ ഉദ്കല്‍ എക്പ്രസ് പാളം തെറ്റി 22 പേര്‍ മരിക്കുകയും കാണ്‍പൂരില്‍ കൈഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി 74 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഒരു ചരക്ക് ട്രെയിനും പാളം തെറ്റി.