ജമ്മു കാശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

Posted on: September 4, 2017 11:26 am | Last updated: September 4, 2017 at 1:18 pm

ശ്രീനഗര്‍: ജമ്മു കാശമീരിലെ സോപോരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ശങ്കര്‍ഗുന്ദ് ബ്രാത് മേഖലയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടെയാണ് രണ്ട് പേരെ വധിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു.