Connect with us

Kerala

മത്സ്യബന്ധന ബോട്ടിലിടിച്ച വിദേശ കപ്പലിനെ നാവിക സേന പിന്തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: കൊല്ലത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ചതെന്ന് സംശയിക്കുന്ന കപ്പലിനെ നാവിക സേന പിന്തുടരുന്നു. ഹോംഗോങ് രജിസ്‌ട്രേഷനുള്ള അങ് യാങ് എന്ന കപ്പലിനെയാണ് സേന പിന്തുടരുന്നത്. കൊളംബോയിലേക്ക് നീങ്ങുന്ന കപ്പലിനോട് തീരത്തേക്ക് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും നിര്‍ദേശം അവഗണിച്ച് കപ്പല്‍ മുന്നോട്ട് നീങ്ങുകയാണ്. കപ്പല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ നാവികസേന വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.

കപ്പല്‍ കൊച്ചിയില്‍ നിന്ന് 400 നൊട്ടിക്കല്‍ മൈല്‍ പിന്നിട്ടുകഴിഞ്ഞു. കൊച്ചിയില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനത്തിന്റെ പരിധി അവസാനിച്ചതിനാല്‍ പോര്‍ട്ട്ബ്ലയറില്‍ നിന്ന് നാവിക സേനയുടെ വലിയ വിമാനമായ പി എട്ട് ഐ വിമാനം എത്തിച്ചാണ് കപ്പലിനെ നിരീക്ഷിക്കുന്നത്. ശ്രീലങ്കന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ ആ രാജ്യത്തിന്റെ അനുമതി തേടിയിട്ടുണ്ട്.

ശനിയാഴ്ച ഉച്ചക്ക് 12.15നാണ് ഇറാനില്‍ നിന്ന് സിംങ്കപ്പൂരിലേക്ക് പോയ കപ്പല്‍ മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടില്‍ ഇടിച്ചത്. കൊല്ലം തീരത്ത് നിന്ന് 38 നൊട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു സംഭവം. ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. മത്സ്യബന്ധന തൊഴിലാളികളെ മറ്റു വള്ളക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest