ദുല്‍ഹജ്ജിലെ ആദ്യ ജുമുഅ; മക്കയിലെയും മദീനയിലെയും ഹറം ശരീഫുകളില്‍ തീര്‍ത്ഥാടക പ്രവാഹം

Posted on: August 25, 2017 7:27 pm | Last updated: August 28, 2017 at 8:02 pm

മക്ക: ഹജ്ജ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയില്‍ ജുമുഅ നമസ്‌കാരത്തിന് ഇരു ഹറമുകളിലും തീര്‍ഥാടക പ്രവാഹം.

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി പരിശുദ്ധ ഹജ്ജിന്നായി എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകലക്ഷങ്ങളുടെ പ്രവാഹത്തില്‍ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു.

ഇരു ഹറാമുകളിലും നടന്ന ജുമുഅ നമസ്‌കാരത്തിന് ലക്ഷങ്ങള്‍ പങ്കെടുത്തു.

സുബ്ഹി നമസ്‌കാര ശേഷം മുതല്‍ തന്നെ താമസകേന്ദ്രങ്ങളില്‍ നിന്ന് ഹറമിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു.

ജുമുഅയുടെ സമയമായതോടെ ഹറമും പരിസരവും നിറഞ്ഞൊഴുകി.

തിരക്ക് കണക്കിലെടുത്ത് ഹറം പ്രവേശനകവാടങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ വാന്‍ സുരക്ഷാ സംവിധാനമായിരുന്നു ഒരുക്കിയിരുന്നത്.

ഇപ്പോള്‍ കൂടുതല്‍ തീര്‍ത്ഥടകരും പ്രവാചക നഗരിയായ മദീനയിലാണുള്ളത്. ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങുന്നതോടെ ഇവര്‍ മക്കയിലേക്ക് തിരിക്കും. മറ്റുള്ളവര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷമാണ് മദീനയിലേക്ക് പുറപ്പെടുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 13 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്കയിലെത്തിയിട്ടുണ്ട്.
കടല്‍കരവ്യോമ മാര്‍ഗങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വാര്‍ദ്ധനവാണുണ്ടായിരിക്കുന്നത്

1228666 പേര്‍ ജിദ്ദ, മദീന അന്തരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും 75787 പേര്‍ റോഡ് മാര്‍ഗ്ഗങ്ങള്‍ വഴിയും 9758 പേര്‍ കപ്പല്‍ മാര്‍ഗ്ഗവുമാണ് ഹജ്ജ് കര്‍മത്തിനായി സൗദിയിലെത്തിയിട്ടുള്ളത്.

ഭീകരവിരദ്ധ സേന, വ്യോമസേന, അടിയന്തരസേന, സിവില്‍ ഡിഫന്‍സ് തുടങ്ങി 20ഓളം സേനകളാണ് ഹജ്ജ് സുരക്ഷക്കായി ഇത്തവണ ഏര്‍പ്പെടുത്തിയത്.