Connect with us

Kerala

ആറ് മാസത്തിനിടെ പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചത് 413 പേര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടയില്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 413 പേര്‍ മരിച്ചതായി മന്ത്രി കെ കെ ശൈലജ പാറക്കല്‍ അബ്ദുല്ല എം എല്‍ എയെ അറിയിച്ചു. പനി ബാധിച്ചു മരിച്ചത് 71 പേരാണ്. 24 പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു,

177 പേരുടെ മരണകാരണം ഡെങ്കിയെന്നു സംശയിക്കുന്നു. എലിപ്പനി ബാധിച്ച് 10 പേര്‍ മരിച്ചു. മലേറിയ(1), ചിക്കന്‍ പോക്‌സ്(8), ഹെപ്പറ്റൈറ്റിസ് എ(6), എച്ച്1 എന്‍1(68) എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്തു 19.5 ലക്ഷം പേരാണ് പനിക്ക് ചികിത്സ തേടിയത്. 13,704 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു.

---- facebook comment plugin here -----

Latest