Connect with us

Kerala

രാജേഷിന്റെ വിലാപ യാത്രക്കിടെ വ്യാപക സംഘർഷം

Published

|

Last Updated

കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ സംഘര്‍ഷം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളജ് പരിസരത്തും പിഎംജി ജംഗ്ഷനിലും കല്ലേറുണ്ടായി.

പിഎംജി ജംഗ്ഷനിലുണ്ടായ കല്ലേറില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. യൂനിവേഴ്‌സിറ്റി കോളജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് അക്രമികള്‍ കത്തിച്ചു.

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അരങ്ങേറിയിരുന്നു. കണ്ണൂരിലും കൊല്ലത്തുമാണ് വ്യാപക അക്രമം നടന്നത്.

 

 

Latest