കുടുംബ വഴക്കിനെ തുടർന്നുള്ള കൊല രാഷ്ട്രീയവത്കരിക്കാൻ ഗൂഢശ്രമം: കോടിയേരി

Posted on: July 30, 2017 1:38 pm | Last updated: July 30, 2017 at 4:54 pm

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ഗൂഢശ്രമമാണ് ബിജെപി നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ആക്രമണ കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി ഒരു നിലക്കും സംരക്ഷണം നല്‍കില്ല. കഴിഞ്ഞ ദിവസം ബിജെപി ഓഫീസ് ആക്രമിച്ചവര്‍ക്ക് എതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ശ്രീകാര്യത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നവരെ പോലീസ് പിടികൂടിയതായും കോടിയേരി വ്യക്തമാക്കി.

സിപിഎമ്മിന് എതിരെ ആക്രമണം നടത്തുന്നവരെ ബിജെപി പ്രോത്സാഹിപ്പിക്കുയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ചെന്നിത്തലയുടെ നിരാഹാര സമരത്തെ അദ്ദേഹം പരിഹസിച്ചു. ഹര്‍ത്താലായതിനാല്‍ സമയത്തിന് ആഹാരം കിട്ടില്ലെന്ന് ഉറപ്പുള്ളതിനാണ് അദ്ദേഹം നിരാഹാരമനിഷ്ടിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 27 സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിരുന്നു. അന്നൊന്നും ആരും നിരാഹാരം അനുഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.