Kerala
ജിഷ വധക്കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ച അയല്‍വാസി മരിച്ച നിലയില്‍

പെരുമ്പാവൂര്‍: ജിഷ കൊലക്കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയുമായ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സാബുവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ച്ചയായി 15 ദിവസമാണ് കസ്റ്റഡിയിലെടുത്തും അല്ലാതെയും സാബുവിനെ പോലീസ് ചോദ്യം ചെയ്തത്.
ജിഷ മരിച്ചതിന് പിന്നാലെ, സാബു പിന്നാലെ നടന്ന് ശല്ല്യം ചെയ്തിരുന്നുവെന്ന് ജിഷ പറഞ്ഞതായി ജിഷയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.
ജിഷയെ കൊലപ്പെടുത്തിയത് പല്ലിനു വിടവുള്ള ആളാണെന്ന് പോലീസ് സംശയിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് സാബു കസ്റ്റഡിയിലാകുന്നത്.
---- facebook comment plugin here -----