തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ല; സിപിഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവരും: കെ സുരേന്ദ്രന്‍

Posted on: July 29, 2017 10:47 am | Last updated: July 29, 2017 at 10:47 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി- സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭീഷണിപ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്നും ബിജെപിക്കെതിരായ ആക്രമണം ഇനിയും തുടര്‍ന്നാല്‍ സിപിഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവരുമന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിരന്തരം ആക്രമിക്കപ്പെടുന്നത് കേരളത്തില്‍ ആദ്യമായാണ്. അരാജകത്വം സൃഷ്ടിക്കാനാണ് ഭരണകക്ഷിയുടെ ശ്രമം. പാര്‍ട്ടി ഗുണ്ടകളല്ല, ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും എസ്എസ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് ആക്രമണം നടത്തിയത്. ഇവര്‍ എകെജി സെന്ററില്‍ നിന്നാണ് വന്നത്. പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം അരങ്ങേറിയത്. നിലവിലെ രാഷ്ട്രീയ അരാജകത്വത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.