ധവാന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Posted on: July 26, 2017 1:36 pm | Last updated: July 26, 2017 at 2:40 pm

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ശിഖര്‍ ധവാന് സെഞ്ച്വറി. 110 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ച്വറി കുറച്ചത്. ദില്‍റുവാന്‍ പെരേരയുടെ പന്ത് ബൗണ്ടറി കടത്തിയാണ് ശതകം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിട്ടുണ്ട്.

111 റണ്‍സുമായി ധവാനും 57 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യ അരങ്ങേറ്റം കുറിച്ചു.