Connect with us

Kerala

വിന്‍സന്റിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി

Published

|

Last Updated

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ എം വിന്‍സന്റെ് എംഎല്‍എയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെയാണ് നീക്കിയത്. അതേസമയം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല. കോടതി കുറ്റവിമുക്തനാക്കും വരെയാണ് നടപടിയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിന്‍സന്റിന്റെ അറസ്റ്റിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും പാര്‍ട്ടി നല്‍കും.
നെയ്യാറ്റിന്‍കര എംഎല്‍എയും സിപിഎമ്മിന്റെ ചില പ്രദേശിക നേതാക്കളുമാണ് ഗൂഢാലോചയ്ക്കു പിന്നിലെന്നും ഹസന്‍ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest