ഖത്വറില്‍ ഹജ്ജിന് അവസരം ലഭിച്ച പലരും യാത്ര ഉപേക്ഷിക്കുന്നു

Posted on: July 17, 2017 10:18 pm | Last updated: July 17, 2017 at 10:07 pm
SHARE

ദോഹ: നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിച്ച നിരവധി പേര്‍ ഈ വര്‍ഷത്തെ തീര്‍ഥാടനം ഉപേക്ഷിക്കുന്നു. സഊദി അറേബ്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രാജ്യത്തുനിന്നുള്ള ഹജ്ജിന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതിനാലാണ് പലരും യാത്ര ഉപേക്ഷിച്ചതെന്ന് അര്‍റായ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പലരും പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങിയതായും യാത്ര റദ്ദാക്കുകയാണെന്ന് അറിയിച്ചതായും ഹജ്ജുമായി ബന്ധപ്പെട്ട കമ്പനികള്‍ അറിയിച്ചു. തീര്‍ഥാടനത്തിനിടെ ഖത്വരികള്‍ക്ക് ഒരു തരത്തിലുള്ള പ്രയാസമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സഊദി അധികൃതരില്‍ നിന്നുള്ള പ്രതികരണം കാത്തിരിക്കുകയാണ് ചില ടൂര്‍ ഓപറേറ്റര്‍മാര്‍.
സഊദി അധികൃതരില്‍ നിന്ന് പ്രതികരണം വൈകുന്നത് ഖത്വരി തീര്‍ഥാടകര്‍ക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here