Connect with us

Kerala

ദിലീപിനെ സഹോദരന്‍ ജയിലില്‍ സന്ദര്‍ശിച്ചു

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സഹോദരന്‍ അനൂപ് സന്ദര്‍ശിച്ചു. കൂടിക്കാഴ്ച പത്ത് മിനുട്ട് നീണ്ടു. അനൂപിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ജയിലിലെത്തിയിരുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപിനെ ആലുവ ജയിലിലേക്ക് മാറ്റിയത്. ദീലിപിനെ കുടുക്കിയതാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അനൂപ് നേരത്തെ ആരോപിച്ചിരുന്നു.

Latest