Connect with us

National

കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; സൈനികനും ഏഴ് വയസ്സുകാരിയും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ സൈനികനും ഏഴ് വയസ്സുകാരിയും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

റജൗരിയിലുണ്ടായ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ മുസാസിര്‍ അഹമദ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. പൂഞ്ച് മേഖലയില്‍ നടന്ന ആക്രമണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. രണ്ട് സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ ശക്തമായി തിരിച്ചടി തുടങ്ങി.

Latest