Connect with us

Gulf

അറബ് ധനികനെ തട്ടിക്കൊണ്ടുപോയ ഏഷ്യക്കാര്‍ക്ക് 15 വര്‍ഷം തടവ്

Published

|

Last Updated

അബുദാബി: സ്ഥാപനയുടമയെ തട്ടിക്കൊണ്ടു പോയി വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ട അഞ്ചു ജീവനക്കാര്‍ക്ക് 15 വര്‍ഷം തടവ്. ഏഷ്യക്കാരാണ് പ്രതികള്‍
ദഫ്‌റ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. വന്‍കിട പദ്ധതികള്‍ ഉള്ള അറബി ധനികനാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. കൈ പിറകില്‍ കെട്ടി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കൊണ്ട് പോയി ഭീഷണിപ്പെടുത്തി. അല്‍പം സാവകാശം വേണമെന്ന് ഉടമ ആവശ്യപ്പെട്ടു.

ഇതിനിടയില്‍ ഉടമ മൊബൈല്‍ ഫോണില്‍ പോലീസിനെ വിളിച്ചു. പ്രതികളെ പോലീസ് എത്തി പിടികൂടി. അതേസമയം ശമ്പള കുടിശിക ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം.

 

Latest